പോസ്റ്റുകള്‍

സീസൺ

വീണ്ടും കണ്ടുമുട്ടാമെന്നൊരു മൗനത്തിന്റെ മേലാണ് നമ്മളൊന്നിച്ച് ഒറ്റയ്ക്കാവാൻ തീരുമാനിച്ചത്. അങ്ങനെയൊന്നുമില്ലെന്ന് നീ പറയുമെങ്കിലും എനിക്ക് കാണാം , നീ ഒറ്റയ്ക്കിരിക്കുന്നത്, എന്തിനോ വേണ്ടി തിരഞ്ഞു കൊണ്ടിരിക്കുന്നത്. കാരണം നമ്മിലൊരു തിരയുണ്ടായിരുന്നു. കടലൂതിയെറിഞ്ഞ അതിൽ നിന്നും പരൽ മീനുകൾ തീരത്തടിഞ്ഞിരുന്നു. രാത്രിയെ മുഴുവൻ ചൂണ്ടയിൽ കൊളുത്തി നീ കാത്തിരുന്നാലും അവയൊന്നുമിനി നീന്തി നിന്റെയരികിൽ വരികയില്ല. പക്ഷെ, ഞാനതൊക്കെയെടുത്ത് സൂക്ഷിച്ചിട്ടുണ്ട് . (അല്ലെങ്കിലും ഒരു കാര്യോമില്ലാതെ ഒക്കെ പെറുക്കി വെക്കുന്നതെന്റെ ശീലമാണെന്നറിയാമല്ലോ..) ഒരുമിച്ച് മാത്രമേ അവയെ സ്വതന്ത്രമാക്കൻ ഒക്കുകയുള്ളു (അതെ, നാമൊരുമിച്ച്..!) അതിലൊന്നു  പോലും തിരികെ വന്നില്ലെങ്കിലും എനിക്കുറപ്പുണ്ട്, നീയും ഞാനും കണ്ണിൽ കടൽ നിറയുന്നൊരു നേരവുമുണ്ടാവുമെന്ന്...!! നീ തിരിച്ചറിഞ്ഞില്ലെങ്കിൽ കൂടി, ആ നേരം നമ്മുടേത് മാത്രമായിരിക്കുമെന്ന്...!!

ഐ ലെഫ്റ്റ് ദ റൂം....

ഇനി  നിൽക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ് ഞാനാണ്  മുറിയുപേക്ഷിച്ച് വാതിൽ ചാരി നടന്നു തുടങ്ങിയത്. അവിടെ ഒരുപാട് പേര് വന്നത് കൊണ്ടല്ല. ഒരുപാട് പേരുള്ള, തിരക്കുള്ള ഒരിടത്ത് തങ്ങുക എനിക്ക് പ്രയാസമുള്ള കാര്യമേ അല്ല. (ജിഗ്‌സോ പസിൽ പോലെ അടുക്കി വച്ച  കട്ടിലുകളിലാണ് ഞാനും ശിവയും അഫ്സലും ഒരു കൊല്ലം ജീവിച്ചത് ) പക്ഷെ, മുറിയിലെ ഏകാന്തതയെ അത്ര കണ്ട് ഞാനങ്ങ് പ്രണയിച്ചു പോയി. എന്റേത് മാത്രമായ കട്ടിലും, അതിനെ മൂടുന്ന പുതപ്പുമെല്ലാം കിഴെയുള്ള തൈലങ്ങളോട് ചേർന്ന് അവിടെയാകെ ഒരു പ്രത്യേക ഗന്ധം വ്യാപിപ്പിച്ചിരുന്നു. ഏകാന്തതയുടെ മണം. രണ്ടു പേർ മാത്രമുണ്ടാകുമ്പോഴുണ്ടാകുന്നത്.                *      *      * ഉണങ്ങി പോവുമെന്ന് കരുതിയ റോസാ ചെടിയിൽ മൊട്ടു വിരിഞ്ഞിരുന്നു. ചുവരിലെ ആണിയിൽ കിടന്നു തൂങ്ങി കൊന്ത, രാത്രിയിൽ തിളങ്ങി പ്രേതങ്ങളെ ഓടിച്ചിരുന്നു. വരാന്തയിലെ കാറ്റു കൊണ്ട് തണുപ്പ് പിടിക്കാറുണ്ട്. ഞാനും മുറിയുമങ്ങനെ എത്രയെത്ര  രാത്രികൾ.... ? ചില്ലു ഭരണി, മേശയുടെ ഒരുവശം തിങ്ങി നിറഞ്ഞ് കൈറ്റ് റണ്ണർ, മഞ്ഞ്, അലാഹയുടെ പെണ്മക്കൾ.... ഭിത്തിയിൽ അരയന്നത്തോട് സംസാരിച്ചു തീരാത്ത ദമയന്തി. ഇപ്പോ

പുഷ്പങ്ങളുടെ താഴ്‌വര

കുസുമഗിരി എൽ പി സ്കൂൾ ഗ്രൗണ്ടിന്റെ  ഇടതുവശത്തു തേയില കാടാണ്. കിഴക്കാണ്‌ പള്ളി. പടിഞ്ഞാറ് സ്കൂൾ കെട്ടിടം. പള്ളിയിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കണം. ചൂടിപ്പായയിലെ കയർ പിരി മുള്ളുകൾ കുത്തി കാൽമുട്ട് വേദനിക്കും .പ്രാർത്ഥന നീണ്ടു പോവുമ്പോ "ആമേൻ" പറഞ്ഞു  കുരിശു വരച്ച്  ചമ്രം പടഞ്ഞിരിക്കും. റീനാ സിസ്റ്റർ വന്ന്  ഉണ്ണീശോയെ പറ്റി വാതോരാതെ സംസാരിക്കും. യൗവനത്തിൽ ഈശോ തന്റെ രക്തം മുഴുവൻ നമുക്ക് വേണ്ടിയാണത്രെ ഒഴുക്കി കളഞ്ഞത്. കൂടുതലൊന്നും മനസിലായില്ലെങ്കിലും ഈശോ നമ്മക്കെല്ലാവർക്കും വേണ്ടി ഒരുപാടെന്തൊക്കെയോ ചെയ്തത്  തിരിച്ചറിഞ്ഞ്, കൃതാഞ്ജതയിൽ പിള്ളേരെല്ലാം കുരിശു വരയ്ക്കും.അങ്ങനെയാണ് കുസുമഗിരി യിലെ ഒഴിവു സമയങ്ങൾ  ഓർമയിൽ നിറയുക. എത്ര മനോഹരാമായ പേരാണത്. കുസുമഗരി. എത്രയെത്ര മൊട്ടുകളാണവിടെ വിരിഞ്ഞ് ആ പ്രദേശമൊക്കെയും സുഗന്ധം പരത്തിയത് ! ഒറ്റ നോട്ടത്തിൽ തേയിലക്കാട്ടിലേക്ക് എന്ന് തോന്നിക്കുന്ന,പള്ളിയുടെ ഇടതു വശത്തെ മഠത്തിലേക്കുള്ള വഴി. അവിടെ ഇഷ്ടങ്ങൾ മാത്രമുള്ള  സിസ്റ്റർമാർ. ഒന്നാം ക്‌ളാസിലും രണ്ടിലും മേഴ്‌സി സിസ്റ്റർ. മൂന്നിൽ റീനാ സിസ്റ്റർ. റീന സിസ്റ്റർ എപ്പോഴും ഓരോന്നൊക്കെ തന്നു  കൊണ്ടിര

ന്റെ കൃഷ്ണാ....

എപ്പോഴാണ് ഞാന്‍ കൃഷ്ണ ഭക്തനായത്? ഓര്‍മയുള്ള കാലം മുതല്‍ “ന്റെ കൃഷ്ണാന്ന്‍...” വിളിക്കാറുണ്ട്.ഇടക്കാലത്ത് ഈശോയെ കൂട്ട് പിടിച്ചെങ്കിലും കൃഷ്ണന്‍ തന്നെയായിരിന്നു നമ്മടെ  മെയിന്‍.രണ്ടാളും ഉണ്ണികള്‍ ആയതുകൊണ്ടായരിക്കും രണ്ടാളെയും അങ്ങനെ വേറെ വേറെയൊന്നും കാണാറില്ല ഒരമ്മയുള്ള കാലം മുതലേ അമ്മമ്മയും കൃഷ്ണ ഭക്തയാണ് അച്ഛാച്ചന്റെ കൈയും പിടിച്ച് വരുമ്പോ , വര്‍ഷങ്ങള്‍ക്ക് മുന്പ് ,കളരി ഭഗവതിയും മുതതപ്പനുമായിരുന്നു ആ ഒമ്പതാം ക്ലാസുകാരിയുടെ ദൈവങ്ങള്‍ അമ്മമ്മയുടെ ആകെയുള്ള കല്യാണ ഫോട്ടോയില്‍ വളരെ സുന്ദരിയാണ് കൌസല്യ.ഞാനും ചേച്ചിയും,പേരകുട്ടികളെല്ലാം വളര്‍ന്ന്‍ വലുതായ (അമ്മമ്മ പോറ്റി വണ്ണം വെപിച്ച )പാത്തിപലാത്തെ അച്ഛാച്ചന്റെ വീടിലേക്ക്‌ താമസം മാറിയതില്‍ പിന്നെയാണ് കൃഷ്ണന്‍ അമ്മമ്മയുടെ ഫേവരിറ്റ് ആയത് (അച്ചാച്ഛന്റെ പേര് കൃഷ്ണന്‍ എന്നാണ് !!) അമ്മമ്മയുടെ മൈഗ്രൈന്‍ എനിക്കാണ് കിട്ടിയത്,അതുപോലെ കൃഷ്ണനേയും. എന്നെ എത്രയൊക്കെ അറിയുന്ന ആളായാലും ഞാന്‍ കൃഷ്ണനെ വിളിക്കുനത് കേട്ടിടുണ്ടാവില്ല (ഒരാള്‍ക്കറിയാം ആദ്യമായും അവസാനമായും ന്റെ ഡയറി വായിച്ചത് കൊണ്ടാണങ്ങനെ )എങ്ങനെയോ എപ്പോഴൊക്കെയോ ഒറ്റക്കായി ന്നൊക്കെ തോ

നീര്‍കുമിളകള്‍

നീര്‍കുമിളകള്‍, ആകാശത്തേക്ക് പറത്തിവിട്ട് മേഘങ്ങളില്‍ മഴ വിത്തുകള്‍വിതയ്ക്കുന്ന ഒരുവന്‍ ആര്‍ക്കും കൊടുക്കില്ലെന്ന്‍ വാശിപിടിച്ചിട്ടും അത് വാങ്ങിച്ചെടുത്ത ഒരുവള്‍. ഒരു സന്ധ്യയില്‍ അവള്‍ക്കവനോടു പ്രണയം ..! അവനൊരു കിനാ റീലെടുത്ത് അവളുടെ നേരെ ഊതി ഇതിങ്ങനെ മതിയെന്ന്‍, ഒരു വെള്ളാനയുടെ അപ്പുറവും ഇപ്പുറവും നിന്ന്‍ അത് പൊട്ടാതെ ,തമ്മില്‍   നോക്കാമെന്നവന്‍ മിസ്റ്റര്‍ അലവലാതി അതെന്തിനാ അങ്ങനെയെന്നവള്‍ പൊന്നമ്പല്‍ പുഴ പാടമെന്നവന്‍ *        *               * സമയമായെന്നു തോന്നിയപ്പോ മഴനൂലിന്റെ അറ്റത്ത്  ഒരുമിച്ചൊരു കുമിളകൊട്ടാരം കേട്ടാമെന്നവന്‍ വൈകിപോയി  എന്നവള്‍ ചില്ല് പാത്രത്തില്‍ അവരുടെ മീനുണ്ടാക്കിയ കടുകുമണി കുമിളകള്‍ നോക്കി കാത്തിരിക്കാമെന്നവന്‍ നോക്കി നോക്കിയിരിക്കവെ, സമയമായപ്പോ ആകാശം കറുത്തിരുണ്ടാപ്പോ, അവള്‍ ഒരു വേനല്‍ തുള്ളിയില്‍ കുരുങ്ങി ഒലിച്ചുപോയി ! അവന്‍ തന്‍റെ നിശ്വാസങ്ങള്‍ തീര്‍നെന്നറിഞ്ഞ് ബാക്കിയായത് ഒരു പെരും കുമിളയിലൂതി സ്വയമതില്‍ കൊരുത്ത് പറന്നു. അത് പൊട്ടി നിലത്ത് വീണ് മരിച്ചു.!!

അങ്ങനെയാവട്ടെ.. !

നമ്മൾ രണ്ടിടത്തും നിന്നും പെറുക്കി കൂട്ടിയ മഞ്ചാടി മണികളൊക്കെ മണ്ണിലേക്ക് എറിഞ്ഞു കളയുമ്പോ.... അതിലൊന്ന് മാത്രം വല്ലാതെ കരയുന്നുണ്ടാവും നമ്മുടെ കൈ തണുപ്പോർത്ത് വെയിലിനെ ശപികുന്നുണ്ടാവും. മഴയെത്ര കോരി കുളിപ്പിച്ചിട്ടും നമ്മുടെ കണ്ണീരിന്റെ പവിത്രതയെ മറക്കാൻ കഴിയുന്നുണ്ടാവില്ല. എങ്ങുമെത്താത്തിന്റെ നടുക്ക് ഒറ്റയ്ക്കു കിടന്ന് ഭയന്ന് വിറയ്ക്കുന്നുണ്ടാവും... ചോർന്നൊലിക്കുണ്ടാവും ! നിലത്തൊന്ന് വീണാൽ സോറി ന്നു പറഞ്ഞിട്ടു കൂടി മണ്ണിലുപേക്ഷിച്ചെന്നറിഞ്ഞ്, നമ്മളുണ്ടാക്കിയെടുത്ത കടൽ അവന്റേതു മാത്രമെന്ന് കരുതി, അതിൽ മുങ്ങി മരിക്കുവാൻ തോന്നും അടുത്ത് കിടക്കുന്ന പെൺ മഞ്ചാടിയോട് സൗഹൃദം കൂടി പ്രണയിക്കേണ്ട നേരത്ത് മഞ്ഞു കാലത്ത്, ഋതുക്കൾ  മാറി മാറി വരുമ്പോഴൊക്കെ ആ മരണത്തെ ഇഷ്ടപെടും കടൽ വറ്റാതെ കിടക്കും. പിന്നെ  മരിച്ചു പോവുമോന്ന് ഭയപെടുമവൻ പക്ഷെ, ഏറെ കഴിഞ്ഞ്.......... (എത്രയേറെ എന്നറിയില്ല! ) ഒരു മഴക്കാലത്ത് ഒരു കുഞ്ഞു പച്ച തലപൊക്കും . കരഞ്ഞു വറ്റിപ്പോയ കടലിരമ്പത്തെ നല്ലോർമയാക്കുന്ന, അവന്റെയുള്ളിൽ എല്ലാ കാലവുമുണ്ടായിരുന്ന ഒന്ന്. *           *          *         * ഒടുവി

കൈയ്യൊപ്പ്..

എഴുതാൻ ഉറച്ചുതന്നെയാണ് അറ്റം കണ്ടെത്താനാവാതെ ഇടയ്ക്കെവിടെയോ തടഞ്ഞു നിർത്തി നിന്റെ സങ്കടങ്ങളെ പേനയിൽ നിറച്ചത്. പക്ഷേ, നിന്റെ പ്രണയത്തെക്കാൾ സുതാര്യമായവ എങ്ങനെയാണ് കടലാസുകളെ കരയിപ്പിക്കുക ? വിരൽത്തുമ്പ് തൊട്ട് ഞാൻ  പറഞ്ഞതിനൊന്നും  നിന്റെ കത്തുകളുടെ മണം ഉണ്ടായിരുന്നില്ല. കടൽമണമുള്ള കെമിസ്ട്രി ലാബിൽ നീ കണ്ടു പിടിച്ചു തന്ന ലവണത്തിന്റെ സ്വാദാണ് പേരറിയാതെ, കൗമാരത്തിന്റെ നെല്ലിക്ക ചേർത്ത് യാഥാർത്ഥ്യമെന്ന് നാം കരുതിയ ആ വികാരത്തിന്.! ഒരുമിച്ച് നിറങ്ങൾ  എണ്ണിയ മെയ് ഫ്ലവറുകളോ ഒരു ബെഞ്ചിലിരുന്ന് ദൈർഘ്യം കുറച്ച മഴക്കാലങ്ങളോ ഇന്ന് എന്റെ ഉള്ളിൽ ഇല്ല. ഇടതു കൈയ്യിൽ മുറുകെ പടർന്ന് കയറിയ ഒരു ചെറു ചതുരമാണ് വേരുകൾ എന്നെ ഓർമ്മിപ്പിക്കുന്നത്. മഞ്ഞു കാലത്ത ത്തിന്റെ ഒരു രാത്രി വലിച്ചു നീട്ടി നീ ഉണ്ടാക്കിയ ഒരു കൈയൊപ്പ്, ഒരിക്കൽ എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു അതിന്റെ കണ്ണുകളിലേക്ക് നോക്കി ഇടതുവശത്തേക്ക് ചെരിഞ്ഞു പോയ എന്റെ നോട്ടങ്ങളെ , നിനവുകളെ, ഓർമ്മകളെ, കാലത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ             ഒപ്പം നിന്നെയും!